കൊല്ലം : കൊല്ലം രൂപതാ കോർപറേറ്റ് മാനേജ്മെന്റ് സ്കൂളുകളിൽ നിന്ന് വിരമിക്കുന്ന 52 അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും യാത്രയയപ്പ് സമ്മേളനം നടന്നു.യാത്രയയപ്പ് സമ്മേളനം കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്തു.
കൊല്ലം രൂപതാ വിദ്യാഭ്യസ സെക്രട്ടറി ഫാ. ബിനു തോമസ് തുപ്പാശേരി അനുഗ്രഹ പ്രഭാഷണം നടത്തി. സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ്
ആർ. ബർണാഡ്. അധ്യക്ഷത വഹിച്ചു സെക്രട്ടറി സുമേഷ് ദാസ് ഭാരവാഹികളായ റോയി സെബാസ്റ്റ്യൻ, സിസ്റ്റർ ആഗ്നസ്, ഷൈൻ കൊടുവിള, സൂസി നെവിൻ, കിരൺ ക്രിസ്റ്റഫർ , സിസ്റ്റർ റയ, റെയ്നി റയമണ്ട് , ഡോ. വിഡ് ജോൺ, ജോസ്കർലോസ്, സുനിൽ ബഞ്ചമിൻ എന്നിവർ പ്രസംഗിച്ചു.